Tuesday, February 19, 2008

ലെബനനിലേയ്ക്കുള്ള സ്വപനങ്ങളുടെ ദൂരം

ഷേഖ,
നിന്റെ ഇരുണ്ട ടീ ഷര്‍ട്ടില്‍
ബാല്യത്തിന്റെയും
യുദ്ധത്തിന്റെയും കണ്ണീര്‍പ്പാടുകള്‍

“നീ നക്ഷത്രങ്ങളെവാഗ്ദാനം ചെയ്തു
കുതിരക്കുളമ്പടിയ്ക്കായ് ഞങ്ങള്‍ കാതോര്‍ത്തു.”

റിച്ചാര്‍ഡിന്റെ മുറിയില്‍
നീയെന്നെ വല്ലാതെ പേടിപ്പിച്ചു കളഞ്ഞു
കന്യാ‍മഠത്തിനുള്ളില്‍ നീ തണുത്തുറഞ്ഞു
പോകുമെന്നും ഞാന്‍ ഭയപ്പെട്ടു.

നിന്നിലെ കുരുന്നാവേശങ്ങള്‍ -
പിന്നെ ലോകം തീര്‍ത്ത
മുറിപ്പാടുകള്‍
മാറിയും മറിഞ്ഞും വന്ന
നിറമാറ്റങ്ങള്‍

ഇരുളടഞ്ഞ ഗുഹകളില്‍,
തെണ്ടിക്കാറ്റിന്റെ ആകാശങ്ങളില്‍
സ്വാതന്ത്രത്തിന്റെ...
ധീരതയുടെ...
തുടിതാളം

വടുക്കളിലൂടെ അരിച്ചിരങ്ങിയ
തണുപ്പിലും
പേടിപ്പെടുത്തുന്ന കിനാക്കളിലും
അവസാനം മുളച്ചത്
യുദ്ധങ്ങളില്ലാത്ത ദ്വീപ്.

(1991-ലെ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കണ്ട ‘ബെയ്റൂട്ടിന്റെ റാണി’ എന്ന ചലചിത്രത്തിന്റെ ഓര്‍മ്മകളില്‍)

1 comment:

സജീവ് കടവനാട് said...

സിനിമ കണ്ടില്ലേലും കവിത മുഴുവന്‍ മനസിലായില്ലേലും വരികള്‍ക്കിടയിലെന്തോ ഒരാകര്‍ഷണം.