Saturday, August 16, 2008

വിഷാദഗാനങ്ങളുടെ തെരുവ്

ഇവിടെ
കുപ്പിവളകള്‍ ഉടഞ്ഞു വീഴുന്നൂ
മരണത്തിന്റെ ദുര്‍ഗന്ധം കഴുകനെപ്പോലെ
പറന്നിറങ്ങിക്കൊണ്ടെയിരിക്കുന്നു
മരങ്ങളെല്ലാം കത്തിത്തീരുന്നു
ഹൃദയങ്ങളെല്ലാം രക്തം കിനിയ്ക്കുന്നു
കാലൊടിഞ്ഞ ഒരെലി മാളത്തിലേയ്ക്ക് വലിഞ്ഞു
ഗായകന്‍ സാരംഗി മീട്ടിക്കൊണ്ടെയിരുന്നു
പുകച്ചുരുകള്‍ക്ക്
സ്വപ്നങ്ങളുടെയും കഞ്ചാവിന്റെയും ഗന്ധം
ആദിയില്‍ നിന്നും അനാദിയിലെയ്ക്കുള്ള
പരിക്രമണം

ബാബേല്‍ ഗോപുരം വീണുടഞ്ഞതും
ബാബിലോണ്‍ നദിയില്‍ കണ്ണീരുയര്‍ന്നതും
ഇവിടെ നിന്നാണ്
നെഞ്ചില്‍ പ്രാവുകലുകളുടെ കുറുകലുകള്‍
കഴുകന്‍ ചിറകടികളില്‍ ഇല്ലാതാകുമ്പോള്‍
ഓരിയിട്ടു പാഞ്ഞുപോയ തെരുവു പട്ടിയും
ദാരിദ്രത്താല്‍ നഗ്നയായി ആ പെണ്‍ക്കുട്ടിയും
തെരുവിന്റെ ധാരണകളിലവശേഷിച്ചു
അവസാനത്തില്‍ തുടങ്ങി ആദ്യത്തിലെത്തുന്ന
ഒരു ധാരണ
വെറും ധാരണ മാത്രമായ ജീവിതം
പിന്നെ തമാശകളായ ദുഃഖങ്ങള്‍

3 comments:

ഫസല്‍ ബിനാലി.. said...

ആശംസകള്‍ സുഹൃത്തേ
വരികളിലെ മൂര്‍ച്ചയും തീയും ഏറ്റുവാങ്ങുന്നു

നരിക്കുന്നൻ said...

മനസ്സിലെ ചൂട് വരികളിലേക്ക് ഇറങ്ങിയപ്പോള്‍ താങ്കള്‍ക്ക് ഒരാശ്വാസം ഉണ്ടാകും. പക്ഷേ ആ തീ എന്നിലേക്ക് പടര്‍ത്തിയതെന്തിനാണ്.

നല്ല മൂര്‍ച്ചയുള്ള കവിത.

sv said...

നല്ല ചിന്ത..

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു