കരിഞ്ഞുണങ്ങിയ തുളസിത്തറയിലേയ്ക്ക്
മണ്‍കോലങ്ങള്‍ ആര്‍ത്തുവിളിച്ചു
പൂവേ പൊലി പൂവേ പൊലി
ഓര്‍മ്മകളുടെ വേലിയേറ്റമായ് കൈയ്യടിപ്പാട്ടുകള്‍
തേക്കുപാട്ടിന്റെ ഈണം മുഴുമിയ്ക്കാനാവാതെ
എന്റെ തൊണ്ടയില്‍ സ്വരമടഞ്ഞു പോയി
കടം കൊണ്ട പൈതൃകത്തിന്റെ നേരറിവില്‍
ഞാന്‍ തിരികെ വരുന്നു
ഒരു പൂക്കുട്ട മാത്രം കൈയ്യിലേന്തി
മൂളല്‍ മടുത്ത് കരിവണ്ടുകള്‍ നിശബ്ദമായി
ചിറകുകള്‍ കുഴഞ്ഞ് തുമ്പികള്‍ മടക്കവുമായി
അങ്ങിനെ ഞാനും പുഴയും തനിച്ചായി
ഇനി ചായക്കൂട്ടുകള്‍ കഴുകി കളയണോ
മേഘങ്ങള്‍ക്കും പുഴയ്ക്കും ഒരേ നിറം നല്‍കാം
ബാക്കിയെല്ലാം നിങ്ങള്‍ പങ്കുവച്ചോളു
ഇനിയാണ് പൂക്കളം തീര്‍ക്കേണ്ടത്
നേര്‍ത്ത നിലാവ് കടഞ്ഞ നേര്യത് ചുറ്റി
നീര്‍ക്കുമിളകളുടെ പട്ടുടുത്ത്
കൈതപ്പൂക്കളുടെ ഫോസിലുകള്‍ കൊണ്ടാണ്
ഞാനീ പൂക്കളം തീര്‍ക്കുന്നത്
ഇടയിലൊരല്പം വേദനയും കിനാക്കളും
Subscribe to:
Post Comments (Atom)
2 comments:
ഓണത്തിനിടയില്‍ പുട്ടുകച്ചവടം വേണ്ടന്ന് കരുതിയാണ് ഓണത്തെക്കുറിച്ച് തന്നെയെഴുതിയത്. പുട്ടുകച്ചവടത്തിനിടയില്‍ ഓണത്തെക്കുറിച്ചും എഴുതാറില്ലല്ലോ! ഓണാശംസകള്‍.
ഇതുവരെ നല്ലൊരു ഓണക്കാലം എനിക്ക് ഇല്ലായിരുന്നു. ഇത്തവണയും ഞാന്‍ ആഗ്രഹിച്ചു നല്ലൊരു ഓണക്കാലം. എന്നാല്‍ അതും എന്റെ മുന്നിലൂടെ അകന്നു പോകുന്നു.
എന്റെയും ഓണാശംസകള്‍.
Post a Comment