Tuesday, November 11, 2008

ഈച്ചയും പൂച്ചയും കഞ്ഞി വച്ച കഥ

“അങ്ങിനെയൊരു കഥ പറയുമ്പോള്‍ കഞ്ഞിയോര്‍ത്ത് വിശന്നാലോ?”
“അപ്പോള്‍ ബഷീറിന്റെ വിശപ്പും ജന്മദിനവും തിന്ന് മണ്‍കൂജയിലെ അവസാനത്തുള്ളിയും മോന്തി ഈ കയറുക്കട്ടിലില്‍ കുന്തിച്ചിരിക്കാം... ഉദീന ചന്തയിലിരിക്കുന്ന സക്കറിയയപ്പോലെ... അല്ലെങ്കില്‍ കറങ്ങിനടക്കാം... കല്ലെടുത്ത് നാരങ്ങാ മിഠായിയാക്കുന്ന അല്‍ഫോസച്ചനെപ്പോലെ ...”
“ഹേയ്... ഇതൊന്നും ശരിയാകില്ല... കഥ പറയു...”

“കഥ... കഥ... സോറി... കഥ പറയാനെനിക്കറിയില്ല.”

2 comments:

ടോട്ടോചാന്‍ said...

ആന കൊടുത്താലും കിളിയേ ആശ കൊടുക്കരുതേ...
:-)

Jayasree Lakshmy Kumar said...

ആശ കൊടുത്താലും കിളിയേ...കഞ്ഞിക്കാര്യം പരയരുതേ...

[എനിക്കേറ്റവും ഇഷ്ടമുള്ള ഭക്ഷണമാണു കഞ്ഞി]