Tuesday, March 25, 2008

നക്ഷത്രങ്ങളെ തേടി

ആകാശം നിറയെ നക്ഷത്രങ്ങള്‍ കാണാനായി
ഞാന്‍ ജാലകങ്ങള്‍ തുറന്നിട്ടു.
വെള്ള പുതച്ച രാത്രി മേഘങ്ങള്‍
എന്നെ വല്ലാതെ നിരാശപ്പെടുത്തി.

മനസ്സ് നിറയെ നക്ഷത്രങ്ങള്‍ നിറയ്ക്കാന്‍
ഞാന്‍ ഡയറിത്താളുകളിലെത്തി
പഴയ കടലാസുകള്‍ കൂട്ടിയൊട്ടിച്ച
നിറം മങ്ങിയ നക്ഷത്രമാണെനിക്ക് കിട്ടിയത്

പ്രഭാതനക്ഷത്രങ്ങളെക്കുറിച്ച് എന്നെ പഠിപ്പിച്ചത്
ആരായിരിക്കാം?
സൂര്യനെ താഴ്ത്തി നക്ഷത്രങ്ങളെ ഉയര്‍ത്താന്‍
എന്നില്‍ ആവേശം നിറച്ചതാരാണ്?

കിഴക്ക് നക്ഷത്രങ്ങള്‍ കാണുന്നത്
ശുഭമോ? അശുഭമോ?
നക്ഷത്രങ്ങളെ നോക്കി പ്രതിജ്ഞയെടുക്കുന്നത്
അബദ്ധമോ? ബന്ധനമോ?

ഇവിടെമാകെ ഇരുട്ടാണ് - അശുഭമാകാം.
അതിനാല്‍ ഞാനിവിടെ നിറുത്തട്ടെ
എവിടെയോ കളഞ്ഞു പോയ എന്റെ ഹൃദയത്തെ
കണ്ടെത്താന്‍ നീയെന്നെ സഹായിക്കണം.

5 comments:

Rare Rose said...

വെള്ള പുതച്ച മേഘങ്ങള്‍ക്കിടയിലൊളിച്ചിരിക്കുന്ന
നക്ഷത്രങ്ങളെ ഉടനെ തന്നെ കണ്ടെത്താനാവട്ടെ....ആ താരശോഭയില്‍ കളഞ്ഞിട്ടു പോയ ആ മിടിക്കുന്ന ഹൃദയത്തെ എവിടെയെങ്കിലും വച്ചു കണ്ടെത്താനാകും..:-)

Sharu (Ansha Muneer) said...

കൊള്ളാം...

സുല്‍ |Sul said...

നന്നായിരിക്കുന്നു.
-സുല്‍

ബാജി ഓടംവേലി said...

തുടരുക....

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കവിത കൊള്ളാം. അതിലും നന്നായി ബ്ളോഗിണ്റ്റെ പേര്‌.