Monday, December 3, 2007

വൃത്തത്തിലെഴുതിയ കവിത

വൃത്തത്തിലെഴുതാന്‍
ഒരു വൃത്തം വരച്ചു
വൃത്തമാകുമ്പോള്‍
തുടക്കവുമില്ല
ഒടുക്കവുമില്ല
എഴുതി തിരിഞ്ഞ്
മലക്കം മറിഞ്ഞ്
ചുറ്റി പിണഞ്ഞ്
വട്ടത്തിലായി

6 comments:

chithrakaran ചിത്രകാരന്‍ said...

അവസാനം വട്ടത്തിലായല്ലോ... ഭാഗ്യം!
:)

ജൈമിനി said...

ഹ ഹ ഹ!!! അതു കൊള്ളാം... ഒരു 'വട്ടം' കൂടി ശ്രമിച്ചു നോക്കൂ... ;-)

ദിലീപ് വിശ്വനാഥ് said...

അതു തന്നെയാണ് ഏറ്റവും നല്ല വഴി.

Murali K Menon said...

വട്ടത്തിലായത് നന്നായ്. വട്ടായവരാണു കൂടുതല്‍..
ഹ ഹ... നന്നായിട്ടുണ്ട്.:))

Sanal Kumar Sasidharan said...

Riyadhil eviTe?

J Thomas said...

റിയാദിന്റെ ഹൃദയഭാഗത്ത് തന്നെ - ഒലയയില്‍