അകലെയൊരു കാറ്റിന്റെ
രോദനത്തിലലിഞ്ഞുറവ-
പൊട്ടിയ നോവിനാല്‍
ലാളിച്ചെഴുതിയെന് മരണമൊഴി.
ശിശിരങ്ങള്‍ തേടിയലഞ്ഞ
യാത്രകള്ക്കൊടുക്കമായ്
ഓര്‍മ്മതന്‍ ശാപം നിറഞ്ഞോരിട-
നാഴികളില്‍ കൊഴിഞ്ഞ
ദളങ്ങളും ബാക്കിയായ്.
വികൃതാനുകരണങ്ങളില്
നിറഞ്ഞാടിത്തകര്ത്തോരു
വേഷഭുഷാദികളൊക്കെയും
അഴിച്ചെറിഞ്ഞസ്തിത്വമറിവിനാല്
ആഴമളക്കാനുറച്ചാദ്യമായ്
ജീവിതം നെഞ്ചോട് ചേര്‍ത്തു.
ഉറുമ്പുകളരിയ്ക്കാത്ത
ലോകത്തിലേയ്ക്കുളിയിട്ടാര്ദ്രമാം
മടിത്തട്ടിന്റെയാശ്ലേഷത്തിലമര്ന്നാ-
സുഖനിദ്രയിലാണ്ടപ്പോഴകലെ
രക്തം കലരാത്ത വായുവില്‍
മരണത്തിന്റെ മണം പേറുന്ന
പൂക്കള്‍ മാത്രമവശേഷിച്ചു.
Subscribe to:
Post Comments (Atom)
5 comments:
വരികള്‍ നന്നായിരിക്കുന്നു...
കൊള്ളാം
ജോമോന്,
പദ്യമെഴുതിക്കഴിഞ്ഞ് ഒന്നു ചൊല്ലി നോക്കുക. ചേരാത്ത പദങ്ങളുടെ സ്ഥാനത്ത് ചേരുന്ന പദങ്ങള്‍ ചേര്‍ക്കുക. ആശയം മാത്രമേ ഉദ്ദേശിക്കുന്നുള്ളു എങ്കില്‍ ഗദ്യ കവിത എഴുതുക. അപ്പോള്‍ ശരിയാവും. ഈ കവിത ഒന്നു ചൊല്ലി നോക്കൂ.
nannaayittundu
thudaruka
abinandanangal
നല്ല കവിത തുടര്‍ന്നും എഴുതുക
പിന്നെ vadavosky യുടെ കമന്റ് എന്നും ഓര്‍മ്മയില്‍ വക്കണേ
ആശംസകള്‍
Post a Comment