Tuesday, December 11, 2007

ഒരു കവി കൂടി

കേട്ടെഴുതി പാട്ടെഴുതി
പിന്നെ കുറെ കട്ടെഴുതി
മലകളെക്കുറിച്ചും
മുലകളെക്കുറിച്ചും
എഴുതിത്തകര്‍പ്പന്‍ കവിയായി
വാഹ്! വാഹ്! വാഹിന്നിടയില്‍
പകുതി പഴുത്തു
പകുതി പുഴുത്തു
പല പല സദസ്സില്‍
കൈയടി വാങ്ങി
കൂടെ പല പല മെതിയടീം
പിന്നൊരു കൂട്ടര്‍ പട്ടണിയിച്ചു
മറ്റൊരു കൂട്ടര്‍ പട്ടടയണീച്ചു.

3 comments:

ഫസല്‍ ബിനാലി.. said...

nannaayirikkunnu maashe

simy nazareth said...

ന്നാ, പട്ടിന്റെ കൂടെ ഒരു വളയും.

ഏ.ആര്‍. നജീം said...

ഇത് കലക്കീ :)