പതിവു തെറ്റിയ്ക്കാതെ ഷാബുസാറിന്റെ വീട്ടില്‍ ഓണസദ്യ. (അവിടുത്തെ അവിയലിന്റെ രുചിപോലെ മായാതെ നില്‍ക്കുന്നു ഓര്‍മ്മകളും.) ഏല്ലാം കഴിഞ്ഞ് സൊറ പറഞ്ഞിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി അലിയുടെ കോള്‍. “അബ്ദുള്ള സ്വമ്മിംഗ് പൂളില്‍ വീണു മരിച്ചു.”
“എന്താ?” വിശ്വസിക്കാനാകാത്തതിനാല്‍ ആവര്‍ത്തിച്ചു “എന്താ പറഞ്ഞത്?”
“താടിടെ കുട്ടി മരിച്ചു.”
പിന്നീടൊന്നും ചോദിക്കാന്‍ നാവനങ്ങുന്നില്ല.
“ഹലോ... ഹലോ...“ അലി കട്ടായി.
ഞാനുമൊരു പിതാവാണ് - അബ്ദുള്ളയുടെ സമപ്രായനായ ഒരാണ്‍ക്കുട്ടിയുടെ. അനുശോചിക്കാന്‍ എനിക്കു വാക്കുകള്‍ നഷ്ടമായതും അതിനാല്‍ തന്നെ.
ജലം - കൌതുകമാകുന്നതും ... വിസ്മയമാകുന്നതും ... പിന്നെ ആശ്വാസമാകുന്നതും .... അന്ത്യമാകുന്നതും ... ജലത്താല്‍ മുറിവേറ്റവരുടെ വാര്‍ത്തകള്‍ നെഞ്ചിലെവിടെയൊ വിങ്ങല്‍ വീഴ്ത്തുന്നു.
വാല്‍: പിറ്റെ വര്‍ഷം താടിയുടെ ഹുഡാബീവി ഗര്‍ഭിണിയായ് - ഇരട്ടകളുമായ് - മാഷാ... അള്ളാ...
*താടി - മുന്‍കാലപ്രാബല്യത്തോടെ നടപ്പിലുള്ള വിളിപ്പേര്
Subscribe to:
Post Comments (Atom)
3 comments:
“ജലം - കൌതുകമാകുന്നതും ... വിസ്മയമാകുന്നതും ... പിന്നെ ആശ്വാസമാകുന്നതും .... അന്ത്യമാകുന്നതും ... ജലത്താല്‍ മുറിവേറ്റവരുടെ വാര്‍ത്തകള്‍ നെഞ്ചിലെവിടെയൊ വിങ്ങല്‍ വീഴ്ത്തുന്നു.”
നല്ല കുറിപ്പ്.
ദൈവാനുഗ്രഹം
Post a Comment