ഞാനൊരു പ്രതിമ വാങ്ങി
ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ
അങ്ങിനെയെന്റെ പ്രശ്നങ്ങളെല്ലാം തീര്‍ന്നൂ!
ഇനി ശാന്തമായ് ഉറങ്ങാം ...
അന്നു രാത്രിയാണ് ഞങ്ങളുടെ തെരുവില്‍
അവര്‍ ഏറ്റുമുട്ടിയത് -
ഒരു ഗര്‍ഭിണിയുടെ വയര്‍ പിളര്‍ന്നത്
ഒരു പെണ്‍കുഞ്ഞിന്റെ ...
ചോരത്തളങ്ങളില്‍ അമ്മമാരുടെ
കണ്ണീടര്‍ന്നത്.
കൂട്ടനിലവിളികള്‍ക്കിടയില്‍-
ബുദ്ധന്‍ ചിരിച്ചുകൊണ്ടെയിരുന്നു.
ശാന്തമായ് ...
(*ജലത്താലും കാറ്റാലും മുറിവേറ്റവര്‍ക്കായ്)
Subscribe to:
Post Comments (Atom)
No comments:
Post a Comment