Sunday, November 4, 2007

പ്രണയം

നിന്റെ (എന്റെയും) സിരകളില്‍ പൂത്തുലഞ്ഞ
കാമത്തിന്റെ ഇരുണ്ട കരിമ്പടം പോലെ
അറിവിന്റെ വിയര്‍പ്പിനുള്ളില്‍ നനഞ്ഞടിഞ്ഞു വീണതും
വേച്ചു പോകുന്ന ഓര്‍മ്മകളുടെ അറയില്
‍വീണ്ടും നിവരാനാവാതെ കഴിഞ്ഞതും
എന്റെ ശ്വാസതാളത്തിന്റെ ഗതിയിലൊരു
വിഭ്രമമായ് പകര്‍ന്നതിലൊരു സീല്‍ക്കാമായതും
വാഴവിന്റെ ഹുങ്കാരത്തിലൂറിച്ചിരിച്ചതും
പിന്നെയലറിക്കരഞ്ഞതും
ചൂടിന്റെ ചൂരങ്ങളെല്ലാം പെയ്തൊഴിഞ്ഞ്
ആദ്യമഴയായ് നനഞ്ഞതും
മാറിലൊരഗ്നിയായ് പടര്‍ന്നെരിഞ്ഞമര്‍ന്നതും
സന്ധ്യകള്‍ മധുവായ് നിറഞ്ഞതും നോവായണഞ്ഞതും
പുലരിയുടെ ചായക്കോപ്പില്‍ ചോരയായ് കിനിഞ്ഞതും
കാറ്റിന്റെ മര്‍മ്മരം കവിതായിരമ്പിയതിലടിതെറ്റി വീണതും
മണ്ണെണ്ണ വിളക്കിന്റെ പുകച്ചുരുളിലെതോ
അജ്ഞാതാമാം ഓര്‍മ്മയാല്‍ മൊഴിഞ്ഞ്തും

“ഇനി നീ ജാലകങ്ങള്‍ മലര്‍ക്കെ തുറന്നീടുക
മഞ്ഞിന്റെ നേര്‍മ്മ പോലെ നമുക്കലിഞ്ഞില്ലാതാകാം
പിന്നെ മറവിയുടെ ഓരം ചേര്‍ന്ന് ചത്തു മലര്‍ച്ചു കിടക്കാം
ഭൂതകാലത്തിന്റെ ഭൂതസ്മരണകളില്
‍ഞാനും നീയുമില്ലാതായിത്തീരും വരെ”

2 comments:

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം സുഹൃത്തെ.. പ്രണയത്തെക്കുറിച്ച് എത്രയെഴുതിയാലും പിന്നെയും ബാക്കി..

J Thomas said...

നന്ദി.താങ്കളുടെ സുഹൃത്തുക്കള്‍ക്ക് ഇവിടം പരിചയപ്പെടുത്തുമല്ലോ!