ഒരു ‘സെയ്ഫ്റ്റി പിന്നി’നായുള്ള അന്വേഷണം
എനിക്ക് തിരികെ തന്നത് സ്വപ്നങ്ങളാണ്
യൌവനത്തിന്റെ അപക്വമായ പ്രകടനങ്ങളിലും
സ്വപനങ്ങള്‍ വീണുടയുന്ന വേദന വല്ലാതെ മുറിവേല്‍പ്പിച്ചൂ.
അതിരാവിലെ ഉറക്കച്ചടവിന്റെ ജ്യാളിത്യയോടെ-
പിന്നെ ഗാനാലാപനങ്ങളുടെ പ്രസന്നതയോടെ -
വീണ്ടെടുക്കാനാഗ്രഹം തോന്നുന്ന എത്രയോ
മുഖഭാവങ്ങള്‍.
ബ്രഹ്മചര്യത്തിന്റെ നീണ്ടു വെളുത്ത കുപ്പായത്തിനുള്ളില്‍
വിയര്‍പ്പുകണങ്ങള്‍ ആശ്വാസം തേടുന്ന
നിലാവുള്ള രാത്രികളില്‍
മതില്‍ക്കെട്ടുകള്‍ പൊളിച്ചു നീക്കീ ഞാന്‍.
കോരിച്ചൊഴിയുന്ന മഴയില്‍
മണ്ണായിത്തീര്‍ന്ന വാര്‍ദ്ധ്യക്യത്തിന്റെ കബറിടത്തില്‍
ഞാനൊരലര്‍ച്ചയായതും
ശീലക്കുടയുടെ കീഴില്‍ അവളാശ്വാസമാകുന്നതും.
പിന്നെയെത്ര ദിനങ്ങളില്‍, രാവുകളില്‍
സ്വപ്നമായ് ഒഴുകി നടന്നതും
നിറക്കൂട്ടുകളുമായ്
ജീവിതത്തെ ഹരം പിടിപ്പിച്ചതും.
ജീവിത പാതയോരങ്ങളില്‍
ധൈര്യം പകര്‍ന്നെന്റെ അരികിലുണ്ടായിരുന്നതും
മായാത്ത ചിരികളാല്‍ മാല കോര്‍ത്തെന്റെ
മന്‍സ്സിനെ സധൈര്യം മുന്നോട്ടു നയിച്ചതും.
പിന്നെ നുകത്തിന്റെ ഭാരമെടുത്തലഞ്ഞ നാളുകളില്‍
ആശ്വാസ്മായുണ്ടെന്ന ചിന്തയാല്‍
എല്ലാം മറന്നതും കിനാവുകള്‍ പെറ്റതും
പിന്നെ വളര്‍ച്ചയുടെ യാഥാര്‍ത്ഥ്യമറിഞ്ഞതും.
ചങ്കൂറ്റമെന്നല്ല ചങ്കിലെ നോവിനെ വിളിക്കെണ്ടൂ -
ആധിയാലോടിയണഞ്ഞതും കഴിഞ്ഞതും
കൂവി പറന്നോരു തീവണ്ടിപ്പുക പോലെ
ഏല്ലാം കറുത്തിരുണ്ടകന്നു പോയതും.
കണ്ണീരില്‍ ചാലിച്ചെരിഞ്ഞൊരു മനസ്സിനെ
വിഭ്രമമറ്റി പിടിച്ചു നിറുത്തിയതും
പിന്നെ പരക്കം പറന്നിങ്ങനെ
പലവകയായതും.
ഓര്‍മ്മയില്‍ പോലും ശപിയ്ക്കാതിരിക്കുവാന്‍
ഓര്‍മ്മയായ് മാറ്റി നിറുത്തിട്ട്
ഞാനിവിടെ വര്‍ത്തമാനത്തിന്റെ സന്തോഷമായ്
കലപില കൂട്ടി കഴിഞ്ഞു കൂടുന്നു.
Subscribe to:
Post Comments (Atom)
2 comments:
സ്വാഗതം സ്വാഗതം
നന്ദി ബാജി. തുടര്‍ന്നും താങ്കളെ പ്രതീക്ഷിക്കുന്നു.
Post a Comment